യുവത്വത്തിന്റെ ഊര്‍ജ്ജസ്വലത തന്നെ മിഥുനയുടെ കൈമുതല്‍

midhuna 1മലപ്പുറം: 22ആം വയസ്സിൽ തന്നെ സ്വന്തം നാടിന്റെ ഭരണ സാരഥിയാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് മലപ്പുറം കോഴിപ്പുറം സ്വദേശിനി മിഥുന. പള്ളിക്കൽ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണ് മിഥുന തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും മിഥുനയായിരിക്കും

പാർട്ടി നിർബന്ധപ്രകാരം യുഡിഎഫ്‌ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മിഥുനയുടെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. പ്രസിഡന്റ് സ്ഥാനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് മിഥുനയും പറയുന്നു.22 വാർഡുകളുള്ള പള്ളിക്കൽ പഞ്ചായത്തിൽ 11 സീറ്റ്നുംയുഡിഎഫ്‌ 10 സീറ്റ് എല്‍ഡിഎഫ്‌ നും ഒരു സീറ്റ് ലീഗ് വിമതനുമാണ് ലഭിച്ചത്. വിമതന്റെ വോട്ടും നേടിയാണ്‌ മിഥുന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. പട്ടിക ജാതി സംവരണമുള്ളതും അനുകൂലമായി . ഈ ചെറിയ പ്രായത്തിലും പഞ്ചായത്തിന്റെ ഭരണ ചക്രം തന്റെ കൈകളിൽ ഭദ്രമെന്ന് ഈ 22 വയസുകാരി ഉറപ്പിച്ച് പറയുന്നുmidhuna 2

സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഇനി ഈ മലപ്പുറത്തുകാരിയായിരിക്കും.കോഴിപ്പുറം സ്വദേശി പറമ്പൻ ഷൻമുഖന്റ മകളായ മിഥുന കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനിയാണ്