Section

malabari-logo-mobile

ഗര്‍ഭനിരോധന മൈക്രോചിപ്പുകള്‍ വരുന്നു: വേണമെങ്ങില്‍ 16 വര്‍ഷത്തേക്ക് ഗര്‍ഭമുണ്ടാവില്ല

HIGHLIGHTS : വര്‍ദ്ധിച്ചുവരുന്ന ജനപ്പെരുപ്പം കുറക്കാന്‍ ശാസ്ത്രലോകം പലവഴികളും തേടിന്നുണ്ട്. നിലവിലെ താതക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളൊയ ഓറല്‍ ഗുളികകളും,

MICRO CHIP 1വര്‍ദ്ധിച്ചുവരുന്ന ജനപ്പെരുപ്പം കുറക്കാന്‍ ശാസ്ത്രലോകം പലവഴികളും തേടിന്നുണ്ട്. നിലവിലെ താതക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളൊയ ഓറല്‍ ഗുളികകളും, ഗര്‍ഭനിരോധനഉറകളും നൂറ് ശതമാനം വിജയകമല്ല. എന്നാല്‍ 16 വര്‍ഷം വരെ ഗര്‍ഭം ഉണ്ടാകാതിരിക്കുന്നതിനുള്ള പുതിയ നിരോധനമാര്‍ഗത്തിന് ശാസ്ത്രലോകം വഴിയൊരുക്കുന്നുമൈക്രോസോഫ്‌ററിന്റെ സ്ഥാപകനായ ബില്‍ഗേറ്റിസിന്റെ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

സ്ത്രീകളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഒരു മൈക്രോ ചിപ്പ് വഴിയാണ് 16 വര്‍ഷം വരെ ഗര്‍ഭം ഇല്ലാതാക്കുന്ന ഒരു മാര്‍ഗം നടപ്പിലാക്കുന്നത്. ഈ ചിപ്പിനെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. ഇതുപയോഗിച്ച് വേണമെങ്ങില്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഗര്‍ഭധാരണം സാധ്യമാവുകയും ചെയ്യുമെന്ന് ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നു.

sameeksha-malabarinews

2018ഓടെ ഈ ഹൈടെക് ചിപ്പ് വിപണയിലെത്തിക്കാന#് കഴിയുമെന്നാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കരുതുന്നത്. 2015ല്‍ ഇതിന്റെ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ തുടങ്ങും
ഈ ചിപ്പുകള്‍ സ്ത്രീളുടെ കയ്യിലോ. നിതംബത്തിലോ അടിവയറിലോ ആയിരിക്കും ഫിറ്റ്‌ചെയ്യുക. മറ്റ് ഗുളികളെ പോലെ പാര്‍ശ്വഫലം ഉണ്ടാവില്ലെന്നും നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഈ ചിപ്പ് ഗൂളിക പ്രചാരത്തില്‍ വന്നാല്‍ മറ്റ് ഗര്‍ഭനിരോധനമാര്‍ഗങ്ങളില്‍ നിന്ന് ആവിശ്യക്കാര്‍ പിന്‍വാങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!