എംജി ഓഫ്‌ ക്യാംപസ്‌ സെന്ററുകള്‍ പൂട്ടാന്‍ ഉത്തരവ്‌

Story dated:Saturday June 20th, 2015,12 50:pm

1434779689-6028കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഓഫ്‌ ക്യാമ്പസ്‌ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്‌. ഗവര്‍ണര്‍ ജസ്റ്റിസ്‌ പി സദാശിവമാണ്‌ ഉത്തരവിട്ടത്‌. സര്‍ക്കാര്‍ അംഗീകരാമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫ്‌ ക്യാമ്പസ്‌ സെന്ററുകളാണ്‌ പൂട്ടിയത്‌. ഗവര്‍ണറുടെ ഉത്തരവ്‌ സര്‍വ്വകലാശാലയ്‌ക്ക്‌ ലഭിച്ചു.

55 ഓഫ്‌ ക്യാമ്പസുകളാണ്‌ സര്‍കലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്‌. ചട്ടം ലംഘിച്ചാണ്‌ ക്യാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്‌. സര്‍വകലാശാലയുടെ അധികാരപരിധിയില്‍ അല്ലാതെ ഓഫ്‌ ക്യാമ്പസുകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്‌. സര്‍വകലാശാലയുടെ അധികാരപരിധിയില്‍ അല്ലാതെ ഓഫ്‌ ക്യാമ്പസുകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതോടെ എംജി സര്‍വകലാശാലയ്‌ക്ക്‌ ഇനിമുതല്‍ ഓഫ്‌ സെന്ററുകള്‍ ഉണ്ടാവില്ല. കേരളത്തിന്‌ പുറത്ത്‌ എംജി സര്‍വകലാശാലയ്‌ക്ക്‌ കോസുകള്‍ നടത്താന്‍ വേണ്ടിയായിരുന്നു എംജി സ്വന്തം നിലയില്‍ ഓഫ്‌ ക്യംപസുകള്‍ ആംഭിച്ചത്‌. ഇവയ്‌ക്കാണ്‌ ഇപ്പോള്‍ പൂട്ടുവീഴാനൊരുങ്ങുന്നത്‌. കേരളത്തിന്‌ പുറത്തെ പല ക്യാംപസുകളും എംജി സര്‍വകലാശാലയുടെ പേരിലായിരുന്നു കോഴ്‌സുകള്‍ നടത്തിയിരുന്നത്‌.