മെക്‌സികോയില്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് 27 പേര്‍ മരിച്ചു

മെക്സികോ സിറ്റി:മെക്‌സികോയില്‍ പടക്കവില്‍പന മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 27 പേര്‍ മരിച്ചു. 70 പേര്‍ പരിക്കേറ്റു. മെക്സിക്കന്‍ സിറ്റിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെസാന്‍ പാബ്ളിറ്റോ പടക്കവില്‍പന കേന്ദ്രത്തിലായിരുന്നു സ്ഫോടനം നടന്നത്.

അപകടത്തില്‍ നിരവധി കടകള്‍ കത്തി നശിക്കുകയും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തു.പല നിറത്തിലുള്ള പടക്കങ്ങള്‍ പൊട്ടിത്തെറിക്കുന്നതും പുക ഉയരുന്നതും കണ്ട ആളുകള്‍ ഭയചകിതരാവുകയും കടകളില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു.

കരിമരുന്ന് പ്രയോഗത്തിനായി ഒരാള്‍ക്ക് 10 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാനാണ് മെക്സികോ ഡിഫന്‍സ് സെക്രട്ടറിയേറ്റ് അനുവാദം നല്‍കിയിട്ടുള്ളത്.ഇതില്‍കൂടുതല്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു.