മെകുനു ചുഴലിക്കാറ്റ്;ഒമാനില്‍ രണ്ടു മരണം;കാണാതായവരില്‍ ഇന്ത്യക്കാരും

മസ്‌കറ്റ്: മെകുനു ചുഴലിക്കാറ്റ് ശക്തമാകുന്നു. യെമനില്‍ വീശിയടിച്ച ചുഴലിക്കാറ്റാണ് ഇപ്പോള്‍ ഒമാന്റെ ദക്ഷിണ മേഖലയില്‍ ശക്തമായിരിക്കുന്നത്. ചുഴലിക്കാറ്റില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഖലീജ് ടൈംസാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 126-44 കിലോമീറ്റര്‍ വേഗതിയിലാണ് കാറ്റ് വീശുന്നത്.

Related Articles