കെമിക്കൽ മൈലാഞ്ചി ത്വക്ക് തകർക്കുന്നു;  ബോധവത്ക്കരണവുമായി ഡോക്ടർ

By ഹംസ കടവത്ത്‌|Story dated:Saturday June 24th, 2017,11 24:am
sameeksha sameeksha

പരപ്പനങ്ങാടി: കൃത്രിമ ചേരുവകൾ കൊണ്ട്  മേനിക്ക് ചുടു ചുകപ്പ് പകരുന്ന മൈലാഞ്ചി ട്യൂബുകൾ ശരീരത്തിന് വ്രണങ്ങളും ചൊറിച്ചിലും സമ്മാനിക്കുന്നു.  പരപ്പനങ്ങാടി  പാലത്തിങ്ങലിലെ സാമൂഹ്യ പ്രവർത്തകനായ ഡോ: മുഹമദ് യാസിറാണ്  ചികിത്സക്കായി തന്നെസമീപിച്ച ഒരു കുഞ്ഞിന്റ കാലിൽ അകപ്പെട്ട അപകടം മൊബൈലിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്നത്.

മൈലാഞ്ചി ട്യൂബിലൂടെ കാലിൽ കലാപരമായി പകർന്ന അടയാളം പതിഞ്ഞ ഭാഗങ്ങളിലെ തൊക്കിൽ പൊള്ളലനുഭവപെടുകയും വ്രണം രൂപപെടുകയും ചെയ്തിട്ടുണ്ട്.

പെരുന്നാൾ ആഘോഷത്തിന് കൂടുതൽ ചുകക്കുന്ന മൈലാഞ്ചി ട്യൂബുകൾ തേടി പോകുന്നവരാണ് ചതിയിലകപെടുന്നത്.