ഇഫ്താർ മീറ്റും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു.

mehndi festപരപ്പനങ്ങാടി: വിശുദ്ധ റമദാനിന്റെ പര്യവസാനത്തിൽ പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളജിൽ വിദ്യാർത്ഥികൾ ഇഫ്താർ മീറ്റും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. പരിപാടി കോളജ് ഡയറക്‌ടർ പി മുനീർ ഉദ്ഘാടനം ചെയ്തു. മെഹന്തി മത്സരത്തിൽ പ്ലസ്‌ടു എച്ച് ഇ യിലെ ഹഫീഫ ഫർഹാൻ ,ഷഹീല എന്നിവർ ഒന്നാം സ്ഥാനം നേടി. പ്ലസ്‌ടു എച്ച് എ യിലെ റുമൈസ ,സർഫീന എന്നിവർ രണ്ടാം സ്ഥാനവും, സെക്കൻഡ് ബി എ വിദ്യാർത്ഥികളായ ആശിഫ ,മാജിദ,പ്ലസ്‌ടു എച്ച് എ യിലെ ഫർസാന ,സുഫൈറമോൾ എന്നിവർ മൂന്നാം സ്ഥാനവും നേടി. പ്രിൻസിപ്പാൾ പി പി ഷാഹുൽ ഹമീദ് ,അധ്യാപകരായ റസാഖ് ,റജീന ,റസീന ,നൗഫൽ എന്നിവർ നേതൃത്വം നൽകി.