മീരാജാസ്മിന്‍ വിവാഹിതയാവുന്നു.

imageകൊച്ചി : പ്രശസ്ത ചലച്ചിത്ര താരം മീരാജാസ്മിന്‍ വിവാഹിതയാവുന്നു. ദുബായ് മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്റ്റ് വെയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് വിവാഹം നടക്കുക.

ഇന്റര്‍നെറ്റിലെ മാറ്റര്‍മോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചന ഉണ്ടായത്. ഇതേ തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെത്തി മീരയെ കാണുകയായിരുന്നു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു. ഏറെ ആര്‍ഭാടങ്ങളില്ലതെ വിവാഹം നടത്താനാണ് ഇരു വീട്ടുകാരം തീരുമാനിച്ചിരിക്കുന്നത്. സിഎസ്‌ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോക്ടര്‍ ധര്‍മ്മരാജ് റസാലം മുഖ്യകാര്‍മ്മികത്വം വഹിക്കും. വിവാഹശേഷം ഇടപ്പഴഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം നടക്കും.

ചെന്നൈ ഐഐടിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്.