മദീനയിലുണ്ടായ ചാവേർ സ്ഫോടനം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

medin blastജിദ്ദ: സൗദി അറേബ്യയിലെ മദീനയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇക്കാര്യം സൗദി വിദേശ കാര്യ മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽ തുർക്കി സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് മദീന മസ്ജിദുന്നബവിക്കു സമീപം പൊലീസ് എയ്ഡ്പോസ്റ്റിനടുത്തും ഖതീഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിക്ക് സമീപവുമാണ് സ്ഫോടനങ്ങളുണ്ടായത്.

മദീനയില്‍ നോമ്പുതുറ കഴിഞ്ഞയുടനെ പൊലീസ് എയ്ഡ്പോസ്റ്റിന് സമീപമായിരുന്നു സ്ഫോടനം. വൈകീട്ട് 7.20ഓടെ ചാവേർ മസ്ജിദുന്നബവിക്ക് നേരെ നടന്നുവരുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ തടയാൻ ശ്രമിച്ചു. തുടർന്ന് ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.