സംസ്ഥാനത്തെ 17 മെഡിക്കല്‍ പി ജി സീറ്റുകളുടെ അംഗീകാരം നഷ്‌ടമായി

stethoscope-backgrounds-wallpapersതിരു: സംസ്ഥാനത്ത്‌ 17 മെഡിക്കല്‍ പി ജി സീറ്റുകളുടെ അംഗീകാരം നഷ്‌ടമായി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 10 ഉം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7ഉം സീറ്റുകളുടെ അംഗീകാരമാണ്‌ അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയത്‌. കഴിഞ്ഞ ആറുമാസത്തിനിടെ അംഗീകാരം നഷ്‌ടമായ മെഡിക്കല്‍ പിജി സീറ്റുകളുടെ എണ്ണം ഇതോടെ 190 ആയി.

അഞ്ചാം തവണയാണ്‌ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌ ഗ്രാഡേ്വറ്റ്‌ സീറ്റുകളുടെ അംഗീകാരം അഖ്യലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കുന്നത്‌. കഴിഞ്ഞ മാര്‍ച്ചിന്‌ ശേഷം നാല്‌ ഘട്ടങ്ങളിലായി 173 സീറ്റുകളുടെ അംഗീകരാം കൗണ്‍സില്‍ എടുത്തു കളഞ്ഞിരുന്നു. മാര്‍ച്ചില്‍ 98 സീറ്റുകള്‍ നഷ്‌ടമായെങ്കിലും 20 സീറ്റുകള്‍ പിന്നീട്‌ പുനസ്ഥാപിക്കപ്പെട്ടു. സെപ്‌റ്റംബര്‍ 9 ന്‌ 53 സീറ്റുകള്‍, സെപ്‌റ്റംബര്‍ 23 ന്‌ 19 സീറ്റുകള്‍, സെപ്‌റ്റംബര്‍ 30 ന്‌ 23 സീറ്റുകള്‍ എന്നിങ്ങനെ പി ജി പഠനത്തിനുള്ള അവസരം ഇല്ലാതാക്കി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്‌ എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെല്ലാം സീറ്റുകള്‍ ഈ അവസരത്തില്‍ നഷ്‌ടപ്പെട്ടു. പിജി കോഴ്‌സുകള്‍ നടത്തുന്നതിനുള്ള വിവിധ മാനദണ്‌ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ്‌ സീറ്റുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ എടുത്തു കളഞ്ഞത്‌.