മെഡിക്കല്‍ പി.ജി. സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌

2015 ലെ മെഡിക്കല്‍ പി.ജി സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌ ജൂണ്‍ ഒന്‍പതിന്‌ രാവിലെ 10 ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഴയ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ്‌ ഡയറക്ടര്‍ അറിയിച്ചു. നേരത്തേ അലോട്ട്‌ ചെയ്യപ്പെട്ട സീറ്റ്‌ സറണ്ടര്‍ ചെയ്യണമെന്നുളളവര്‍ ആയത്‌ ബന്ധപ്പെട്ട കോളേജില്‍ മെയ്‌ എട്ട്‌ ഉച്ചയ്‌ക്ക്‌ 12 ന്‌ മുമ്പായി നിര്‍വഹിക്കണം.