മെറിറ്റ് അട്ടിമറിച്ചാൽ കോളേജുകള്‍ക്കെതിരെ കർശന നടപടി;കെ.കെ.ശൈലജ ടീച്ചർ

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സ്പോട്ട് അഡ്മിഷനിൽ മെറിറ്റ് അട്ടിമറിച്ചാൽ ആ  കോളേജുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. സ്പോട്ട് അലോട്ട്മെന്റ് വളരെ സുതാര്യമായാണ് നടക്കുന്നത്. ആരെങ്കിലും പ്രവേശനത്തിലെ സുതാര്യത നഷ്ടപ്പെടുത്തുകയോ , വഴിവിട്ട രീതിയിൽ പ്രവേശനം നടത്താൻ ശ്രമിക്കുകയോ ചെയ്താൽ അതീവ കർശനമായ നടപടികള്‍ സർക്കാർ സ്വീകരിക്കും.

കോഴിക്കോട് മുക്കത്തുള്ള KMCT മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് ഏജന്റുമാർ വഴി കോഴ ചോദിച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്വാശ്രയ പ്രവേശനത്തിൽ ആദ്യം മുതലെ സർക്കാറുമായി സഹകരിക്കാതെ വിദ്യാർത്ഥികളെയും , രക്ഷിതാക്കളെയും , സർക്കാറിനെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ചില മാനേജ്മെന്റുകള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു തരത്തിലും സർക്കാറിന് അംഗീകരിക്കാനാവുന്നതല്ല.