മെഡിക്കൽ പ്രവേശ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരില്‍ 1,04,787 പേര്‍ യോഗ്യത നേടി. കണ്ണൂർ ജില്ലയിലെ കോയോട് ബൈത്തുസ്സലാമിൽ മുഹമ്മദ് മുനവിറിനാണ് ഒന്നാം റാങ്ക്. 960 മാർക്കാണ് മുനവിറിന് ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയും ചെന്നൈ അഡയാർ പരമേശ്വരി നഗറിൽ താമസക്കാരനുമായ ലക്ഷിൻ ദേവ്. ബി (956 മാർക്ക്), എറണാകുളം ചെങ്ങമനാട് വടക്കൻ ഹൗസിൽ ബെൻസൻ ജേക്ക് എൽദോ (955 മാർക്ക്) എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ.

എസ്‌സി വിഭാഗത്തില്‍ ഡിപിന്‍ രാജിനാണ് ഒന്നാം റാങ്ക്. അതേസമയം, എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് പ്രഖ്യാപിച്ചില്ല.  തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പ്രവേശന പരീക്ഷ ജോയിന്‍റ് കമ്മിഷണര്‍ മാവോജി എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.