നീറ്റ് പരീക്ഷ ഇന്ന്

തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 90,000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. അഡ്മിറ്റ് കാര്‍ഡില്ലാത്തവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും വിദ്യാര്‍ത്ഥികള്‍ കരുതണം.

104 നഗരങ്ങളില്‍ 11,35,104 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികം വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതുന്നത്. മൊബൈല്‍ ഫോണ്‍, പഴ്സ്, കീചെയിന്‍, താക്കോലുകള്‍ എന്നിവ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.

രാവിലെ പത്തു മുതല്‍ പകല്‍ ഒന്നുവരെയാണ് പരീക്ഷ. ജൂണ്‍ എട്ടിന് ഫലം പ്രസിദ്ധീകരിക്കും.