Section

malabari-logo-mobile

മൂന്നു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം അംഗീകരിക്കും: സുപ്രീം കോടതി

HIGHLIGHTS : ന്യൂഡല്‍ഹി : സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് നടന്ന അഡ്‌മിഷന്‍ നടപടികള്‍ അംഗീകരിക്കുമെന്ന് സുപ്രീം കോടതി. സുപ്രീ...

ന്യൂഡല്‍ഹി : സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് നടന്ന അഡ്‌മിഷന്‍ നടപടികള്‍ അംഗീകരിക്കുമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി വാക്കാലാണ് ഇക്കാര്യം അറിയിച്ചത്.

അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍അസ്‌ഹര്‍, വയനാട് ഡി.എം എന്നീ കോളേജുകള്‍ എംബിബിഎസ് കോഴ്‌സുകളിലേക്ക് നടത്തിയ 400 അഡ്മിഷനുകളാണ് കോടതി അംഗീകരിച്ചത്.

sameeksha-malabarinews

കോളേജുകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേട്ട കോടതി വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് മാത്രമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് വ്യക്തമാക്കി. മാനേജ്‌മെന്റുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടത്തിയ വടംവലിയില്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ത്രിശങ്കുവിലായെന്നും കോടതി ചൂണ്ടിക്കാട്ടി. കോളേജുകളില്‍ അടിസ്ഥാന സൗകര്യം ഇല്ലെന്നു കാണിച്ചു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് പ്രവേശനം റദ്ദാക്കിയത് . ഇതിനെതിരെ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!