മാധ്യമ പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ വിസ; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം: ഐ എം എഫ്

imagesദോഹ: വിസ മാറാന്‍ നാട്ടിലേക്ക് പോയ ഏഷ്യാനെറ്റ് ന്യൂസിന്റെ ഖത്തര്‍ ലേഖകന്‍ അന്‍വര്‍ പാലേരിയുടെ പേരില്‍ വ്യാജ വിസയെടുത്ത് അദ്ദേഹത്തെ ദോഹയിലേക്ക് വരുന്നത് തടയാന്‍ ശ്രമിക്കുന്ന പ്രമുഖ വ്യവസായിയുടെ നടപടി പ്രതിഷേധാര്‍ഹമാമെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണിത്. ഇതിനെതിരെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ പ്രതികരിക്കേണ്ടതുണ്ട്.
തന്റെ പേരില്‍ വാര്‍ത്ത വന്നു എന്നതിനാലാണ് അന്‍വറിന്റെ ദോഹയിലേക്കുള്ള പ്രവേശനം തടയാന്‍ ഈ വ്യവസായി ശ്രമിക്കുന്നത്.
ഇത്തരം ഹീനശ്രമങ്ങളുമായി മുന്നോട്ടു പോവുന്നത് മാധ്യമ പ്രവര്‍ത്തനത്തെ കൂച്ചുവിലങ്ങിടാനുള്ള നീക്കമാണ്.
തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി മാധ്യമ പ്രവര്‍ത്തനം നടത്താത്തവരെ ഇല്ലാതാക്കുക എന്ന ഏകാധിപത്യ നിലപാടിനെതിരെ ജനാധിപത്യവിശ്വാസികളായ ഇന്ത്യന്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും ഐ എം എഫ് ആവശ്യപ്പെട്ടു.