Section

malabari-logo-mobile

മാധ്യമ പ്രവര്‍ത്തകരെ ഓട്ടോ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തു

HIGHLIGHTS : കൊച്ചി : പാലാരിവട്ടത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കയ്യേറ്റം. ഓട്ടോ സമരത്തിനിടെ സമരാനുകൂലികള്‍ ഓട്ടോറിക്ഷകള്‍ തടയുന്ന...

കൊച്ചി : പാലാരിവട്ടത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കയ്യേറ്റം. ഓട്ടോ സമരത്തിനിടെ സമരാനുകൂലികള്‍ ഓട്ടോറിക്ഷകള്‍ തടയുന്നതിന് ചിത്രീകരിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകാതിരുന്ന ഓട്ടോകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. സമരാനുകൂലികള്‍ ഓട്ടോയില്‍ നിന്ന് ആളുകളെ ഇറക്കി തടയുകയായിരുന്നു. ഇത് ചിത്രീകരിച്ചതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പോലീസ് മീറ്ററിന്റെ പേരില്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കൊച്ചിയില്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല ഓട്ടോ പണിമുടക്ക് തുടങ്ങിയത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!