മീഡിയവണ്‍ വാര്‍ത്താവതാരകന്‍ മരിച്ച നിലയില്‍

കോഴിക്കോട് :മീഡിയാ വണ്‍ ചാനലിലെ വാര്‍ത്താവതാരകന്‍ നിഥിന്‍ദാസിനെ (26) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൌസില്‍ വേലായുധന്റെയും പത്മിനിയുടേയും മകനാണ്.

രണ്ട് വര്‍ഷമായി മീഡിയാ വന്‍ എഡിറ്റോറിയല്‍ അംഗവും വാര്‍ത്താവതാരകനുമാണ്. ഇന്നലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തേക്ക് അന്വേഷിച്ച് ചെന്നപ്പോഴാണ് മരണവിവരം അറിഞ്ഞത്.

സഹോദരന്‍ വിപിന്‍ദാസ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.