മക്ക മസ്ജിദ് സ്‌ഫോടനക്കേസ്: മുഴവന്‍ പ്രതികളെയും വെറുതെ വിട്ടു

ഹൈദരാബാദ്:  മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴവന്‍ പ്രതികളെയും വെറുതെ വിട്ടു. എന്‍ഐഎ കോടതിയുടെതാണ് വിധി. 2017ലാണ് ഹൈദരാബാദിലെ മക്ക മസ്ജിദ് പരിസരത്ത് 9 ആളുകള്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനമുണ്ടായത്. ഈ കേസില്‍ പ്രതികളായ സ്വാമി അസിമാനന്ദയടക്കമുള്ള അഞ്ച് പേരെയാണ് ഇപ്പോള്‍ വെറുതെ വിട്ടത്.

ചരിത്രപ്രസിദ്ധമായി മെക്കാമസ്ജിദില്‍ ഒരു വെള്ളിയാഴ്ച പ്രാര്‍ത്ഥനാസമയത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആളുകള്‍ കൊല്ലപ്പെട്ടതു കൂടാതെ 58 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് മുസ്ലീം ഭീകരവാദികളാണ് സ്‌ഫോടനത്തിന് പിറകിലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് കേസന്വേഷിച്ച സിബിഐ സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദു ഭീകരവാദികളാണെന്ന് കണ്ടത്തി കുറ്റപത്രം നല്‍കുകയായിരുന്നു

.
2007ല്‍ ഉണ്ടായ അജ്മീര്‍ ഷെരീഫ് സ്‌ഫോടനം, 2008ലെ മലാഗാവ് സ്‌ഫോടനം, സംജോത്ധാ എക്‌സപ്രസ്സ് സ്‌ഫോടനം എന്നിവയുമായി ഈ സ്‌ഫോടനത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തയിതായിരുന്നു ഈ കേസിന്റെ വഴിത്തിരവ്. ഈ കേസില്‍ ദേവേന്ദ്രഗുപ്ത, ലോകേഷ് ശര്‍മ്മ, സ്വാമി അസീമാനന്ദ, ഭരത് ബായ്, രാജേന്ദ്ര ചൗധരി എന്നിവരാണ് വിചാരണ നേരിട്ടത്. മറ്റൊരു പ്രതിയായ സുനില്‍ ജോഷി മരണപ്പെട്ടിരുന്നു. മറ്റൊരാളായ സന്ദീപ് വി ഡാങ്കെ ഇപ്പോഴും ഒളിവിലായിരുന്നു.