ഇറച്ചിക്കോഴിയുടെ വില കുറയ്‌ക്കും

chickenമീറ്റ്‌ പ്രോഡക്ട്‌സ്‌ ഓഫ്‌ ഇന്ത്യ വിതരണം ചെയ്യുന്ന ഇറച്ചിക്കോഴിയുടെ വില കുറയ്‌ക്കാന്‍ തീരുമാനിച്ചു. പൊതുവിപണിയില്‍ ഇറച്ചിക്കോഴിയുടെ വിലനിലവാരം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക്‌ സഹായകരമാകുന്നതിനു വേണ്ടിയാണ്‌ വില കുറിച്ചിട്ടുള്ളത്‌. അന്‍പത്‌ പുതിയ ഔട്ട്‌ലെറ്റുകള്‍ ഓരോ ജില്ലയിലും തുടങ്ങും. എറണാകുളം ജില്ലയിലെ കടവന്ത്രയില്‍ പുതിയ ഡയറക്ട്‌ ഔട്ട്‌ലെറ്റ്‌ ഒരു മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും. ശുദ്ധവും സുരക്ഷിതവുമായ മാംസവും മാംസോത്‌പന്നങ്ങളും കൂടുതല്‍ ഉപഭോക്താക്കളില്‍ എത്തിക്കാനും അശാസ്‌ത്രീയമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ നിന്നും മാംസം വാങ്ങുന്നതില്‍നിന്ന്‌ പൊതുജനത്തെ പിന്‍തിരിപ്പിക്കുന്നതിനും വേണ്ടിയാണ്‌ മീറ്റ്‌ പ്രോഡക്ട്‌സ്‌ ഓഫ്‌ ഇന്ത്യ പദ്ധതി നടപ്പാക്കുന്നതെന്ന്‌ മാനേജിങ്‌ ഡയറക്ടര്‍ ഡോ. സജി ഈശോ അറിയിച്ചു.