Section

malabari-logo-mobile

പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാം;സുപ്രീംകോടതി

HIGHLIGHTS : ദില്ലി: പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും വിവാഹപ്രായമായിട്ടില്ലെങ്കിലും ഒന്നിച്ചുജീവിക്കാമെന്ന് സുപ്രീംകോടതി വിധി. വരന് 21 വയസ്സായിതിനെ തുടര്‍ന്ന്...

ദില്ലി: പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും വിവാഹപ്രായമായിട്ടില്ലെങ്കിലും ഒന്നിച്ചുജീവിക്കാമെന്ന് സുപ്രീംകോടതി വിധി. വരന് 21 വയസ്സായിതിനെ തുടര്‍ന്ന് വിവാഹം അസാധുവാക്കിയ ദമ്പതികളെ വേര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. കഴിഞ്ഞ ഏപ്രിലില്‍ വിവാഹിതരായ നന്ദകുമാര്‍-തുഷാര ദമ്പതികളുടെ വിവാഹമാണ് ഹൈക്കോടതി അസാധുവാക്കിയത്. വിവഹാം കഴിക്കുമ്പോള്‍ വരന് 21 വയസ്സായില്ലെന്ന കാരണത്താല്‍ വിവഹം അസാധുവാക്കുകയായിരുന്നു കേരള ഹൈക്കോടതി.

വിവാഹ നിയപ്രകാരം ദമ്പതികളെ വേര്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.

sameeksha-malabarinews

തുഷാരയും നന്ദകുമാറും പ്രായപൂര്‍ത്തിയായവരാണെന്ന് ഹൈക്കോടതി പരിഗണിക്കേണ്ടിയിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തികളെന്ന നിലയില്‍ വിവഹം കഴിക്കാതെയും ഒന്നിച്ചുജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. സ്ത്രീയും പുരുഷനും വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്നത് നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ ഈ സ്വാതന്ത്ര്യം നിലനില്‍ക്കുന്നിടത്തോളം കോടതികള്‍ രക്ഷിതാവിന്റെ സ്ഥാനം എടുക്കേണ്ടതില്ലെന്നും ഹാദിയ കേസില്‍ ഇത് എടുത്തുപറഞ്ഞിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!