ഒഴിവുളള്ള എംബിബിഎസ് സീറ്റിലേക്ക് സപോട്ട് അഡ്മിഷന്‍ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്‌പോട്ട് അഡ്മിഷന്‍ നടക്കും. 690 സീറ്റാണ് ഒഴിവുള്ളത്. പ്രവവേശനം കഴിഞ്ഞതിന് ശേഷവും ഇത്രയധികം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത് ഇതാദ്യമായാണ്. ഫീസിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് ഇത്തരമൊരു സ്ഥിതി ഉണ്ടാവാന്‍ കാരണം. എംബിബിഎസസിനു പുറമെ 450 ബിഡിഎസ് സ്റ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടക്കും.

ഫീസ് 11 ലകഷം ആയതും ബാങ്ക് ഗ്യാരന്റിയെ ചൊല്ലിയുള്ള ആശയകുഴപ്പവും ആണ് പ്രവേശനത്തില്‍ നിന്ന് കുട്ടികളെ അകറ്റിയിത്. നീറ്റില്‍ ഉയര്‍ന്ന റാങ്കില്‍ ഇടം നേടിയിട്ടും പലരും പണം ഇല്ലാത്തതിന്റെ പേരില്‍ എംബിബിഎസ് പഠനം ഉപേക്ഷിച്ചു.

ഈ സ്ഥിതിയില്‍ സ്‌പോട്ട് അഡ്മിഷനില്‍ ഒറ്റയടിക്ക് 11 ലക്ഷം കയ്യിലുള്ളവര്‍ക്ക് സീറ്റ് ഉറപ്പിക്കാം.