ഫ്‌ളോയിഡ് മേവെതര്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍

download (2)ലാസ് വെഗാസ: അമേരിക്കയുടെ ഫ്‌ളോയിഡ് മേവെതര്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍. നൂറ്റാണ്ടിന്റെ പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ മാനി പക്കിയാവോയെയാണു മേവെതര്‍ പരാജയപ്പെടുത്തിയത്.

ലാസ് വേഗസിലെ ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലാണു ലോകം ഉറ്റുനോക്കിയ വെല്‍ട്ടര്‍ വെയ്റ്റ് കിരീടത്തിനായുള്ള മത്സരം നടന്നത്. ഫ്രഫഷണല്‍ ബോക്‌സിംഗ് മത്സരത്തില്‍ മേവെതറിന്റെ 48ാമത്തെ തുടര്‍ച്ചയായ വിജയമാണിത്.

മത്സരത്തില്‍ മൂന്നു വിധികര്‍ത്താക്കളുടേയും തീരുമാനം മേവെതറിനനുകൂലമായിരുന്നു. 118-110, 116-112,116-112 എന്ന നിലയിലായിരുന്നു മേവെതറിന്റെ വിജയം. 3,000 രത്‌നങ്ങള്‍ പതിച്ച വെല്‍ട്ടര്‍ ബെല്‍റ്റാണു വിജയിക്കു സമ്മാനിക്കുന്നത്.

ബോക്‌സിംഗ് ചരിത്രത്തിലെ ഏറ്റവും പണമൊഴുകിയ പോരാട്ടമായിരുന്നു ലാസ് വെഗാസയില്‍ നടന്നത്. മേവെതര്‍ക്കു 900 കോടി രൂപയും പക്കിയാവോയക്കു 600 കോടി രൂപയും പ്രതിഫലമായി ലഭിക്കും.