മട്ടന്നൂര്‍ നഗരസഭ തെരെഞ്ഞടുപ്പ് പ്രവാസികള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടിക

മട്ടന്നൂര്‍ നഗരസഭ പൊതുതെരഞെടുപ്പിന്റെ ഭാഗമായി പ്രവാസികള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടിക തയ്യാറാക്കുന്നു. പ്രവാസികളുടെ പാസ്‌പ്പോര്‍ട്ടിലെ വിലാസം ഉളള മുനിസിപ്പല്‍ വാര്‍ഡില്‍ നേരിെട്ടത്തി വോട്ട് ചെയ്യുതിന് ഫോേട്ടാ പതിച്ച വോട്ടര്‍പട്ടിക എന്‍.െഎ.സിയുടെ സഹായത്തോടെയാണ് തയ്യാറാക്കുന്നത്.

ഫാറം 4എ-ല്‍ ഓലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂ 3 മുതല്‍ 17 വരെ ഇതിനുള്ള സൗകര്യം കമ്മീഷന്റെ www.lsgelection.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനിലൂടെ ഫോേട്ടാ അപ്‌ലോഡ് ചെയ്യാത്തപക്ഷം തപാലിലൂടെ അയയ്ക്കുന്ന അപേക്ഷയില്‍ ഫോേട്ടാ പതിച്ചിരിക്കണം. അപേക്ഷയോടൊപ്പം വിസ, ഫോേട്ടാ എന്നിവ മുദ്രണം ചെയ്ത പാസ്‌പോര്‍ട്ട് പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി ഹാജരാക്കണം. യോഗ്യതാ തീയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞതും വിദേശത്ത് താമസിക്കുകയും വിദേശ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമാകണം അപേക്ഷകര്‍. ഇപ്രകാരം വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കപ്പെടുന്ന പ്രവാസികള്‍ അസല്‍ പാസ്‌പോര്‍ട്ട് സഹിതം വോട്ടെടുപ്പു ദിവസം ഹാജരായാല്‍ വോട്ടു ചെയ്യാനാകും.

Related Articles