മഥുരയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

മഥുര: കാര്‍ കനാലിലേക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ പത്ത് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം സംഭവിച്ചത്. മരിച്ച ഒമ്പതുപരും ബന്ധുക്കളാണ്. ഡ്രൈവറാണ് മരിച്ച മറ്റൊരള്‍. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

രാജസ്ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂര്‍ ബാലാജി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

മഹേഷ് ശര്‍മ, ദിപിക ശര്‍മ, പൂനം ശര്‍മ, ഋത്വിക് ശര്‍മ, ഹാര്‍ദ്ദിക് ശര്‍മ, റോഹന്‍, ഖുശ്ബു, ഹിമാന്‍ഷി, സുരഭി, കാര്‍ ഡ്രൈവര്‍ ഹാരിഷ് ചന്ദ് എന്നിവരാണ് മരിച്ചത്. എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

വളരെ ഇടുങ്ങിയ മോശം റോഡുകളിലൂടെ സഞ്ചരിക്കവെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞതകാം എന്നാണ് പോലീസ് അനുമാനിക്കുന്നത്.