എഴുത്തുകാരനെതിരെ മഹിളാമോര്‍ച്ച: മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ കത്തിച്ചു

മാതൃഭുമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മീശ എന്ന നോവലില്‍ ഹിന്ദു സ്ത്രീകളെ അപമാനിച്ചു എന്ന് ആരോപിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പരപ്പനങ്ങാടിയില്‍ മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങള്‍ കൂട്ടിയിട്ടുകത്തിച്ചു.

എസ് ഹരീഷിന്റെ മീശ നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

എസ് ഹരീഷിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ തെരുവിലേക്കും ഈ വിഷയത്തെ എത്തിച്ചിരുക്കുന്നത്.

എന്നാല്‍ പുസ്തകങ്ങള്‍ തെരുവില്‍ കത്തിക്കുന്ന സമരരീതിയെ കുറിച്ച് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Related Articles