മാതൃഭൂമിയുടെ രാജഭക്തി

mathrubhumi 1കോണ്‍ഗ്രസ്സിന്റെ മുഖപത്രമെന്ന ആക്ഷേപം കേള്‍ക്കാറുളള മനോരമയെക്കാള്‍ വലിയ യുഡിഎഫ് ഭക്തിയുമായി മാതൃുഭുമി ദിനപത്രം. വെള്ളിയാഴ്ച കേരളം ഏറെ ചര്‍ച്ചചെയ്ത സലീംരാജിന്റെ ഭൂമി തട്ടിപ്പുകേസില്‍ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപ്പാടെ മുക്കിയിരിക്കുകയാണ് ഇന്നത്തെ മാതൃഭുമി ദിനപത്രം.

ഇന്ന് മാതൃഭൂമി മാത്രം വായിക്കുന്നവര്‍ക്ക് സലീംരാജുള്‍പ്പെട്ട ഭൂമി് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു എ്‌ന്നേ അറിയു. കൂടാതെ മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവനയും പ്രാധാന്യത്തോടെ എന്നും പേജില്‍ നല്‍കിയിരിക്കുന്നു. എ്ല്ലാം ജനകീയ കോടതിക്ക് വിടുന്നു എന്ന പരാമര്‍ശത്തോടെയുള്ള ഈ ലേഖനത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിഷ്‌കളങ്കപരിവേഷവും നല്‍കാന്‍ ലേഖകന്‍ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.

വീരേന്ദകുമാര്‍ ഇടതു പാളയത്തില്‍ നിന്ന് വലേേത്താട്ട് നീങ്ങിയതോടെ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നതില്‍ കുറച്ച് കുറവ് വന്നെങ്ങിലും കേരളത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്ര രൂക്ഷമായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയിട്ടും അത് വാര്‍ത്തായാക്കാതെ വാര്‍ത്ത പരമാവധ് യുഡിഎഫിനനുകൂലമാക്കാന്‍ ശ്രമിച്ചത് ഏറെ അപഹാസ്യമായി എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ ചാനല്‍ ചര്‍ട്ടകളില്‍ കോണ്‍ഗ്രസ്സുകാര്‍ പോലും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, മു്ന്‍ മന്ത്രിമാരായ രാമചന്ദനും, കെപി വിശ്യനാഥനും തങ്ങള്‍ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവെച്ച കാര്യവും എടുത്തു പറഞ്ഞിരുന്നു. ഇക്കാര്യങ്ങ
ളൊന്നും മാതൃഭുമി അറിഞ്ഞിട്ടില്ല.

എന്നാല്‍ മനോരമ കോടതി പരാമര്‍ശങ്ങളടക്കം ലീഡ് വാര്‍ത്തായായി നല്‍കിയിട്ടുമുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി മാതൃഭൂമിക്ക് മനോരമയക്കാള്‍ വലിയ രാജഭക്തി എന്ന രീതിയലുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഉയര്‍ന്നു കഴിഞ്ഞു. ദേശീയ സാതന്ത്രസമരപോരാട്ടത്തിന്റെ ‘വീര്യ’മുള്‍കൊണ്ട പത്രമെന്ന വലിയമാനമാണ് ഇത്തരം നിലപാടിലൂടെ മാതൃഭുമിയുടെ പുത്തന്‍നടത്തിപ്പുകാര്‍ കളഞ്ഞുകുളിക്കന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.