മമ്മുട്ടി ചിത്രത്തിന്റെ 25 ാം ദിനം ആഘോഷിക്കാന്‍ സന്തോഷ് പണ്ഡിറ്റ് പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: മമ്മുട്ടി ചിത്രമായ മാസ്റ്റര്‍പീസിന്റെ 25 ാം ദിനം ആഘോഷിക്കാന്‍ സന്തോഷ് പണ്ഡിറ്റ് പരപ്പനങ്ങാടിയില്‍ എത്തി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് പരപ്പനങ്ങാടി ജയകേരള തീയ്യേറ്ററില്‍ മമ്മുട്ടി ഫാന്‍സ് ഒരുക്കിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പണ്ഡിറ്റ് എത്തിയത്. കേക്ക് മുറിച്ചാണ് പണ്ഡിറ്റ് ആരാധകരോട് സന്തോഷം പങ്കുവെച്ചത്.

അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസില്‍ മമ്മുട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷണാണ് സന്തോഷ് പണ്ഡിറ്റും ചെയ്തിരിക്കുന്നത്.