അതിര്‍ത്തി യുദ്ധം സമാനം : പാക് പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍ : നൗഷേര സെകട്‌റില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. തിരിച്ചടിയാണന്ന് വ്യക്തമാക്കിക്കൊണ്ട് ഇവയുടെ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു.
പാക്കിസ്ഥാന്‍ നടത്തിവരുന്ന നിരന്തരമായ പ്രകോപനം സഹിക്കവയ്യാതെയാണ് ഇന്ത്യ തിരിച്ചടിച്ചത്. കാശ്മീരില്‍ ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ പട്ടാളം ഭീകരരര്‍ക്ക് ആയുധമടക്കമുള്ള സഹായങ്ങള്‍ നിരന്തരം ചെയ്തുകൊടുക്കുന്നതായി ഇ്ന്ത്യന്‍ ആര്‍മി വ്യക്താവ് മേജര്‍ ജനറല്‍ അശോക് നരുള പറഞ്ഞു.