ഗര്‍ഭിണിയ്ക്ക് ദയാവധത്തിന് കോടതി ഉത്തരവ്

o-MARLISE-MUNOZ-facebookടെക്സാസ്: മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണയായ യുവതിക്ക് ദയാവധത്തിന് കോടതി ഉത്തരവ്. മാര്‍ലിസ് മുനോസ് (33)എന്ന യുവതിക്കാണ് നാലുമാസം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ടെക്‌സാസ് കോടതിയുടെതാണ് യുവതിക്ക് ദയാവധം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് തലച്ചോറില്‍ രക്തം കട്ടപ്പിടിച്ചതിനെ തുടര്‍ന്ന് മാര്‍ലിസിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഇവരുടെ ഭര്‍ത്താവുള്‍പ്പെടെ ബന്ധുക്കള്‍ മാര്‍ലിസിനെ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കാനായി ഇവരെ ചികിത്സിക്കുന്ന ടെക്‌സാസിലെ ജോണ്‍ പീറ്റര്‍ സ്മിത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ ആശുപത്രിയുടെ ഈ നടപടിക്കെതിരെ ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.

ഗര്‍ഭസ്ഥ ശിശു അബോധാവസ്ഥയിലാണെന്ന് ഇവരുടെ അഭിഭാഷകന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി മാര്‍ലിസിന് ദയാവവധം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.