മലപ്പുറത്ത് മാര്‍ക്വേസ് അനുസ്മരണം നടത്തി

markez finalമലപ്പുറം : കേരള എന്‍.ജി.ഒ.യൂണിയന്‍ സാംസ്‌കാരികവേദി ജ്വാലയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച ലോക പ്രശസ്ത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ് അനുസ്മരണം ്മലപ്പുറം എന്‍.ജി.ഒ. യൂണിയന്‍ ഹാളില്‍ നടത്തി.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫസര്‍ എം.എം. നാരായണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. കേരള എന്‍.ജി.ഒ.യൂണിയന്‍ജില്ലാ പ്രസിഡന്റ് ടി.എം ഋഷികേശന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.പി.ജയേന്ദ്രന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സോഫിയ ബി ജെയിന്‍സ് നന്ദിയും പറഞ്ഞു.