മര്‍ക്കസ് കോളേജ് സമരം അക്രമാസക്തമായി: കുന്ദമംഗലത്ത് സംഘര്‍ഷം തുടരുന്നു

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സില്‍ വഞ്ചിക്കപ്പെട്ടു എന്നാരോപിച്ച് കുന്ദമംഗലം കാരന്തുര്‍ മര്‍ക്കസിന് മുന്നില്‍ നടന്നുവരുന്ന സമരം അക്രമാസക്തമായി.


സമരത്തിന്റെ ഭാഗമായി കോഴിക്കോട്-വയനാട് പാത ഉപരോധിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന പോലീസിനെതിരെ നേരിയ കല്ലേറുണ്ടാവുകയും പോലീസ് ലാത്തിവീശുകയുമായിരുന്നു.

ലാത്തിചാര്‍ജ്ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇരുപതോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നാവിശ്യപ്പെട്ട് ചെറുസംഘങ്ങളായി പ്രകടനങ്ങളും നടക്കുന്നണ്ട്. ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല.
കല്ലേറില്‍ പോലീസ് വാഹനങ്ങള്‍ക്ക് കേടുപറ്റിയിട്ടുണ്ട്.