മുസ്ലീം സമൂഹത്തിന്‌ പിന്‍തുണയുമായി സുക്കര്‍ബര്‍ഗ്‌

zuckerbergവാഷിങ്‌ടണ്‍: ലേകത്തെ മുസ്ലീം ജനതയ്‌ക്ക്‌ പിന്‍തുണയുമായി ഫേസ്‌ബുക്ക്‌ സ്ഥാപകനും സി.ഇ.ഒ യുമായ മാര്‍ക്‌ സുക്കര്‍ബര്‍ഗ്‌. മുസ്ലീങ്ങള്‍ യു.എന്നിലേക്ക്‌ പ്രവേശിക്കുന്നത്‌ പൂര്‍ണമായും തടയണമെന്ന അമേരിക്കന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലായിരുന്നു സുക്കര്‍ബര്‍ഗിന്റെ ഈ വെളിപ്പെടുത്തല്‍.

ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ ട്രംപിന്റെ പേര്‌ പരമര്‍ശിക്കാതെ ലോകത്തെ എല്ലാ മുസ്ലീങ്ങളേയും താന്‍ പിന്തുണയ്‌ക്കുന്നതായി സുക്കര്‍ബര്‍ഗ്‌ വ്യക്തമാക്കിയത്‌.

നിങ്ങളുടെ അവകാശത്തിനായി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്നും. നിങ്ങള്‍ക്ക്‌ സമാധാനപരമായ ഒരു അന്തരീക്ഷം നല്‍കേണ്ടതു ഞങ്ങളുടെ കടമയാണ്‌. അതുകൊണ്ട്‌ തന്നെ നമ്മള്‍ പ്രതീക്ഷ കൈവിടരുത്‌. ലോകത്തെ എല്ലാ ജനതയ്‌ക്കും വേണ്ടി നല്ലൊരു ലോകം നമുക്ക്‌ കെട്ടിപ്പടുക്കാമെന്നും ഒരു ജൂതനെന്ന നിലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നില്‍ക്കണമെന്നാണ്‌ തന്റെ മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചതെന്നും സുക്കര്‍ബര്‍ഗ്‌ കുറിപ്പില്‍ പറയുന്നു.

യുഎസിലേക്ക്‌ മുസ്ലീങ്ങള്‍ പ്രവേശിക്കുന്നത്‌ പൂര്‍ണമായും വിലക്കണമെന്നും യുഎസിലുള്ള മുസ്ലീം ജനസംഖ്യയിലെ വലിയൊരു ശതമാനം പേരും യുഎസ്‌ ജനതയോട്‌ വിദ്വേഷം വെച്ച്‌ പുലര്‍ത്തുന്നവരുമാണെന്നായിരുന്നു ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവന. പ്രസ്‌താവനയ്‌ക്കെതിരെ വിവധ കോണുകളില്‍ നിന്നും വിമര്‍ശനവും നേരിട്ടിരുന്നു.