പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു: പരപ്പനങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

pasrappanangadiപരപ്പനങ്ങാടി: പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതില്‍ മനം നൊന്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി പി വിപിന്‍(14) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരോടെയാണ് വിപിന്‍ മരിച്ചത്.. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉള്ളണം കൊട്ടത്തറയില്‍ താമസിക്കുന്ന രാധാകൃഷണന്‍ ലീന ദമ്പതിമാരുടെ മകനാണ് വിപിന്‍. സഹോദരി ദിവ്യ. മൃതദേഹം ചൊവ്വാഴ്ച രാവിലെ പോസ്റ്റ്ോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും