ആവേശത്തിരയിളക്കി യൂത്ത് കോണ്‍ഗ്രസ്സ് യുവകേരളയാത്ര മലപ്പുറം ജില്ലയില്‍

486681_779912948690987_454477880_nചേലേമ്പ്ര: മതേതരയുവത്വം അക്രമ രഹിത സമൂഹം എന്ന മുദ്രാവാക്ക്യ മുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യക്കോസ് നയിക്കുന്ന യുവകേരള യത്രയ്ക്ക് മലപ്പുറം ജില്ലാ അതിര്‍ത്ഥിയായ ഇടിമുഴിക്കലില്‍ ആവേശകരമായ സ്വീകരണം നല്‍കി.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ച ജാഥ വൈകീട്ട് ഇന്നത്തെ സമാപന വേദിയായ കൊളപ്പുറത്തെത്തി.unnamed (1)

ജില്ലാ അതിര്‍ത്ഥിയില്‍ ജാഥയെ സ്വീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കെ പി സി സി സെക്രട്ടറിമാരായ വി എ കരീം, വിവി പ്രകാശ്, പി ടി അജയ് മോഹന്‍, കെ പി അബ്ദുള്‍ മജീദ് എന്നിവരും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയും സന്നിഹിതരായിരുന്നു.