പൂക്കോടുംപാടം ആക്രമണം: മാവോയിസറ്റ് സംഘത്തില്‍ രണ്ട് മലയാളികള്‍

മലപ്പുറം :നിലമ്പുര്‍ പൂക്കോട്ടുംപാടം ടികെ നഗര്‍ കോളനിയിലെ പൂത്തോട്ടം കടവിലെ രണ്ട് ഔട്ട’് പോസ്റ്റുകള്‍ ആക്രമിച്ചത് മാവോയിസ്റ്റ് സംഘം തന്നെയാണെന്ന് പോലീസ് സ്ഥിതീകരിച്ചു.ആക്രമണം നടത്തിയ പത്തംഗസംഘത്തില്‍ വയനാട് സ്വദേശികളായ സോമനേയും സുന്ദരിയേയും വാച്ചര്‍മാര്‍ തിരിച്ചറിഞ്ഞു.

വെള്ളിയാഴച രാത്രി ഒന്‍പത് മണിയോടെയാണ് കാളികാവ് റെയിഞ്ചിലെ ചക്കിക്കുഴി ഫോറസറ്റ് ഓഫീസിന് കീഴിലുള്ള ഔട്ട’്‌പോസ്റ്റില്‍ മാവോവാദികളെത്തിയത്.തുടര്‍ന്ന്് ആദിവാസികോളനികളില്‍ പട്ടികജാതി വകുപ്പ് വിതരണംചെയ്യാന്‍സൂക്ഷിച്ചിരുന്ന അരിയും പയറുമടക്കമുള്ളവ മുറിയില്‍ വലിച്ച്വവാരിയിട്ട’് നശിപ്പിച്ചു. ജനല്‍ചില്ലകള്‍ അടിച്ച് തകര്‍ക്കുകയുംചെയ്തു. ഈ സമയത്ത് ഔട്ട’്‌പോസ്റ്റിലെത്തിയെ മറ്റൊരു വാച്ചറേയും തൊട്ടടുത്ത് കട നടത്തുന്ന ഹൈദര്‍ എന്നയാളെയും ഇവര്‍ ഒപ്പം കൂട്ടി സൈലന്റ് വാലി ബഫര്‍സോണില്‍ പെട്ട ഔട്ട’്‌പോസ്റ്റിലേക്ക് നിങ്ങുകയായിരുന്നു. തുടര്‍ന്ന്് ഈ ഔട്ട’്‌പോസ്റ്റിലെത്തി ഇവിടുത്തെ ഓഫീസ് രേഖകള്‍ അടക്കമുള്ള കടലാസുകളും സാധനങ്ങളും വാരിവലിച്ചിട്ട’് കത്തിക്കുകയായിരുന്നു, പിന്നീട് വാച്ചര്‍മോരെ മോചിപ്പിച്ച ശേഷം മവോവാദികള്‍ കാട്ടിലേക്ക് കയറിപോകുകയായിരുന്നത്രെ.
മാവോവാദികള്‍ തങ്ങളോട് വളരെ മാന്യമായായാണ് പെരമാറിയതെനന് വാച്ചര്‍മാര്‍ പറയുന്നു.സംഘത്തിലുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.ഒരാള്‍ മാത്രമാമ്മണ് തങ്ങളോട് സംസാരിച്ചതെന്നും ഇവര്‍ പറഞ്ഞു സംഘത്തില്‍ എല്ലാവരുടെയും കയ്യില്‍ തോക്കുകള്‍ ഉണ്ടായിരുന്നെും ഇവര്‍ പറഞ്ഞു.