മനോരമ ചാനലിന്റെ മികച്ച എംപിമാര്‍ ഇടതുപക്ഷത്തുനിന്ന്

downloadതിരു: നിലവിലെ എംപിമാരെ വിലയിരുത്തികൊണ്ട് മനോരമന്യൂസ് ചാനല്‍ നടത്തിയ ഇരുപതില്‍ ഇരുപത് എന്ന പരിപാടിയില്‍ തിരഞ്ഞെടുത്ത കേരളത്തിലെ മികച്ച അഞ്ചു എംപിമാരില്‍ ആദ്യ മൂന്നുപേരും ഇടതുഎംപിമാര്‍. നാലു എംപിമാരാണ് കഴിഞ്ഞ തവണ ഇടതുപക്ഷത്തുനിന്നുണ്ടായിരുന്നത്. ഇവരില്‍ പാലക്കാട് എംപി എംബി രാജേഷ്, ആലത്തുര്‍ എംപി പികെ ബിജു ആറ്റിങ്ങല്‍ എംപി സമ്പത്ത് എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്. മറ്റു രണ്ടുപേര്‍ ഇടുക്കി എംപി പിടിതോമസും, കോഴിക്കോട് എംപി എകെ രാഘവനുമാണ്.

പാര്‍ലിമെന്റിലെ ഹാജര്‍നില, ചര്‍ച്ച, ചോദ്യം, വികസനഫണ്ട് മണ്ഡലത്തില്‍ ഉപയോഗിക്കല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ചാനല്‍ വോട്ടെടുപ്പും വിശകലവും നടത്തിയത്. കേന്ദമന്ത്രിമാര്‍ വരെ ഇത്തരത്തില്‍ പരിശോധിക്കപ്പെടുമ്പോള്‍ ഏറെ പിറകിലാണെന്നാണ് ചാനലിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് എംപിമാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പിടി തോമസിന് സീറ്റ് ലഭിച്ചില്ല എന്നതും ഏറെ കൗതുകകരമാണ്.
മനോരമ ചാനല്‍ നടത്തിയ ഈ സര്‍വ്വേ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനാണ് ഇടതുക്യാമ്പിന്റെ നീക്കം.