നാളെ മണ്ണാര്‍ക്കാട് ഹര്‍ത്താല്‍

പാലക്കാട്: അട്ടപ്പാടിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.