മങ്കടയില്‍ വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

makadaമുത്തച്ഛനും മരിച്ചു. മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ(10), ആന്റണിയുടെ സഹോദരന്‍ ജോസഫിന്റെ മകന്‍ സിജോ(12), മണ്ണാര്‍ക്കാട് സ്വദേശി ദേവസ്യ(60) എന്നിവരാണ് മരിച്ചത്

ക്രിസ്മസ് ആഘോഷിക്കാന്‍ മങ്കടയിലെ മകന്റെ വീട്ടിലെത്തിയതായിരുന്നു ജോസഫ്. കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം വീടിനടുത്തുള്ള ക്വാറിയില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു. കുട്ടികളെ കുറെ നേരമായിട്ടും കാണാതായതിനെ തിരഞ്ഞു പോയതായിരുന്നു ദേവസ്യ.

പിന്നീട് വേള്ളക്കെട്ടിനടുത്ത് ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലിനൊടുവിലാണ് കുട്ടികളുടെയും ദേവസ്യയുടെയും ജഡങ്ങള്‍ കണ്ടെത്തിയത്‌

 

photo courtesy : Indiavision