മഞ്ജുവാര്യര്‍ ഡബ്‌ള്യുസിസിയില്‍ നിന്ന് രാജിവെച്ചു

പ്രശസ്ത നടി മഞ്ജുവാര്യര്‍ മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്‌ള്യുസിസിയില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ട്

അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ രാജി വിവരം മെയില്‍ ചെയ്തന്നാണ് റിപ്പോര്‍ട്ട് അബുദാബിയില്‍ വെച്ചാണ് ഈ വിവരം മോഹന്‍ലാലിനെ മഞ്ജു അറിയച്ചത്.

മലയാള സിനമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് വിമന്‍ ഇന്‍ കലക്ടീവിന്റെ നിലപാടെന്നാണ് തന്റെ വിലയിരുത്തലെന്നാണ് മഞ്ജുവിന്റെ നിലപാട്.

ഡബ്ലിയുസിസിയുടെ കഴിഞ്ഞ രണ്ട് യോഗത്തിലും മഞ്ജു ഈ നിലപാടുകള്‍ രേഖപ്പെടുത്തിയതായും സൂചനയുണ്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ മഞ്ജുവും ഡബ്ലിയുസിസിയും ഇതുവരെ തയ്യാറായിട്ടില്ല.