മഞ്ജുവല്ല ദിലീപിന്റെ ആദ്യ ഭാര്യ;പോലീസ് അന്വേഷണം തുടരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ മജ്ഞുവാര്യര്‍ അല്ലെന്നും നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും പോലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകളും രേഖകളും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി സ്വദേശിനിയായ അടുത്ത ബന്ധുവിനെയായിരുന്നു ദിലീപ് ആദ്യം വിവാഹം കഴിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഈ യുവതി ഇപ്പോള്‍ വിദേശത്താണുള്ളത്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായി യുവതിയെ പോലീസ് വിളിച്ചു വരുത്തുമെന്നാണ് റിപ്പോര്‍ട്ടി.

ദിലീപിനെതിരെ കുറ്റപത്രം തയ്യാറാക്കുന്നതിന് വ്യക്തി ജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ദിലീപിന്റെ വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നീ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെ അടക്കം ചില ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. മഞ്ജുവുമായുള്ള വിവാഹമോചനത്തിനു ശേഷം നടി കാവ്യാ മാധവനെയാണ് ദിലീപ് വിവാഹം ചെയ്തത്.