മഞ്‌ജുവാര്യരെ അപമാനിച്ച പോലീസുകാരന്‌ സസ്‌പെന്‍ഷന്‍

manju warrierതിരുവനന്തപുരം: മഞ്‌ജുവാര്യരെ അപമാനിച്ച പോലീസ്‌ ഉദ്യോഗസ്ഥന്‌ സസ്‌പെന്‍ഷന്‍. ഫേസ്‌ബുക്‌ കമന്റുമായി ബന്ധപ്പെട്ട്‌ മഞ്‌ജുവാര്യര്‍ നല്‍കിയ പരാതിയിലാണ്‌ നടപടി. എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ രഞ്‌ജിത്തിനെയാണ്‌ സ്റ്റി പോലീസ്‌ കമീഷണര്‍ എം പി ദിനേശ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.

പൊതുചടങ്ങില്‍ നടന്‍ സുരാജ്‌ വെഞ്ഞാറമൂടിനൊപ്പം നില്‍ക്കുന്ന മഞ്‌ജുവിന്റെ ചിത്രത്തില്‍ രഞ്‌ജിത്ത്‌ കമന്റിട്ടു. ഇത്‌ മിനിട്ടുകള്‍ക്കുള്ളില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും നിരവധി അനുബന്ധകമന്റുകള്‍ പ്രത്യക്ഷപ്പെടുയും ചെയ്‌തു. വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശത്തിനെതിരെ മഞ്‌ജുവാര്യര്‍ സംസ്ഥാന പോലീസ്‌ മേധാവി ടി പി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട്‌ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ പരാതി പരിശോധിച്ച്‌ നടപടി കൈക്കൊള്ളാന്‍ സെന്‍കുമാര്‍ കമീഷണര്‍ ദിനേശിന്‌ നിര്‍ദേശം നല്‍കുകയായിരുന്നു.

ഐ.ടി വിഭാഗം നടത്തിയ പരിശോധനയില്‍ രഞ്‌ജിത്താണ്‌ പോസ്‌റ്റിട്ടതെന്ന തെളിവ്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നപടി.