നിരുപമയായി മാരത്തോണില്‍ പങ്കെടുക്കാന്‍ മഞ്ജുവാര്യരെത്തുന്നു

manju warrierവര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ വീണ്ടും സിനിമക്ക് വേണ്ടി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കുന്നു. മാരത്തോണിന്റെ ആവേശത്തില്‍ മഞ്ജു പങ്കെടുക്കുന്ന രംഗങ്ങളാണ് 29 ന് കൊച്ചിയില്‍ ചിത്രീകരിക്കുക.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തില്‍ തിരുവനന്തപുരത്ത് റവന്യൂ വകുപ്പിലെ ഉദേ്യാഗസ്ഥയായ നിരുപമയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രത്തിന്റെ മറ്റ് രംഗങ്ങള്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും.

ഹൗ ഓള്‍ഡ് ആര്‍ യൂ വില്‍ കുഞ്ചാക്കോ ബോബനാണ് മഞ്ജുവിന്റെ നായകാനായെത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ടീമിന്റേതാണ്.

14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മഞ്ജുവിന്റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചു വരവിന് ഇരു കയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.