മഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

ipad-art-wide-pg6-child-abuse-420x0മഞ്ചേരി: പതിനൊന്നുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. അമരമ്പലം പുതിയക്കോട്‌ കണ്ണച്ചംകുന്ന്‌ ഊട്ടുപുറത്ത്‌ പദ്‌മനാഭനെ(52)യാണ്‌ പൂക്കോട്ടുപാടം പോലീസ്‌ അറസ്‌റ്റു ചെയതത്‌.

മദ്രസ വിട്ട്‌ വീട്ടിലേക്ക്‌ പോവുകയായിരുന്ന കുട്ടിയെ മിഠായി തരാം എന്ന്‌ പറഞ്ഞ്‌ സമീപത്തെ റബ്ബര്‍തോട്ടത്തിലേക്ക്‌ കൊണ്ടു പോവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.