മഞ്ചേരിയില്‍ മാവോവാദി പോസ്റ്ററുകള്‍

Untitled-1 copyമഞ്ചേരി : മെഡിക്കല്‍ കോളേജിന്റെ പരിസരങ്ങളില്‍ പതിച്ച മാവോവാദി അനുകൂല പോസ്റ്ററുകള്‍ പോലീസ്‌ നീക്കം ചെയ്‌തു. പശ്ചിമഘട്ട പ്രതേ്യക മേഖലാകമ്മറ്റി എന്ന പേരിലാണ്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌. കോളേജിന്റെയും, നേഴ്‌സിംഗ്‌ സ്‌കൂളിന്റെയും മതിലുകളിലാണ്‌ പോസ്റ്റര്‍ പതിച്ചിരുന്നത്‌.

ഭരണകൂടത്തിന്റെ അടച്ചമര്‍ത്തലുകള്‍ക്കെതിരെ രംഗത്ത്‌ വരാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള വാക്കുകളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്‌.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പേലീസെത്തിയാണ്‌ പോസ്റ്ററുകള്‍ നീക്കം ചെയ്‌തത്‌. സംഭവത്തില്‍ കേസെടുത്ത്‌ അനേ്വഷണം നടത്തിവരുന്നതായി പോലീസ്‌ അറിയിച്ചു.