മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അലംഭാവത്തെ തുടര്‍ന്ന്‌ നവജാതശിശു മരിച്ചതായി പരാതി

Untitled-1 copyമഞ്ചേരി: ജീവക്കാരുടെ അലംഭാവത്തെ തുടര്‍ന്ന്‌ നവജാതശിശു മരണപ്പെട്ടുവെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്‌. മലപ്പുറം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്നാണ്‌ നവജാത ശിശു മരിച്ചതെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ഈ മാസം 9 ാം തിയതിയാണ്‌ മഞ്ചേരി മെഡിക്കല്‍കോളേജില്‍ നവജാതശിശു മരണപ്പെട്ടത്‌. മഞ്ചേരിക്കടുത്തെ പയ്യനാട്‌ സ്വദേശിനി അഫ്‌സത്തിന്റെ കുഞ്ഞാണ്‌ പ്രസിവിച്ച ഉടനെ മരണപ്പെട്ടത്‌.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ജീവനക്കാരുടെ മൊഴിയെടുത്തു. ആരോപണ വിധേയരായ ഗൈനക്കോളജിസ്‌റ്റിനെയും മൂന്ന്‌ ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്‌പെന്റ്‌ ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്‌.