മാണി ബജറ്റവതരിപ്പിക്കെരുതെന്ന്‌ അജയ്‌തറയില്‍ മന്ത്രിസഭയുണ്ടാവില്ലന്ന്‌ പിസി ജോര്ജ്ജ്‌

്‌ ajay tharayilതിരൂ ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗവും മാണിക്കെതിരെ തിരിയുന്നു. ധനമന്ത്രി കെഎം മാണി ഇത്തവണത്തെ സംസ്ഥാനബജറ്റ്‌ അവതരിപ്പിക്കെരുതെന്ന്‌ കെപിസിസി വക്താവ്‌ അജയ്‌ തറയില്‍. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ബജറ്റ്‌ അവതരിപ്പിക്കുന്നതാവും നല്ലതെന്ന്‌ അജയ്‌ തറയില്‍ പറഞ്ഞു. ഒരു ടിവി ചാനല്‍ ചര്‍ച്ചക്കിടയിലാണ്‌ അജയ്‌തറയിലിന്റെ വെളിപ്പെടുത്തല്‍.


അജയ്‌ തറിയിലിന്റെ ഈ പ്രസ്‌താവനയോട്‌ രൂക്ഷമായ ഭാഷയിലാണ്‌ കേരളകോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്‍ പിസി ജോര്‍ജ്ജ്‌ പ്രതികരിച്ചത്‌. മുഖ്യമന്ത്രിയാണ്‌ ബജറ്റ്‌ അവതരിപ്പിക്കുന്നതെങ്ങില്‍ മന്ത്രിസഭയും യുഡിഎഫും ഉണ്ടാവില്വെന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പിസി ജോര്‍ജ്‌ വ്യക്തമാക്കി. മാണിയോ മാണി തീരുമാനിക്കുന്ന ആളോ തന്നെ ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ പറഞ്ഞ പിസി മുഖ്യമന്ത്രിയെക്കുറിച്ചും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അന്നൊക്കെ തങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പമാണ്‌ നിന്നതെന്നും ഓര്‍മ്മിപ്പിച്ചു.

ബാലകൃഷണപിള്ളയെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ആവിശ്യത്തെയും അജയ്‌ തറയില്‍ വിമര്‍ശിച്ചു. അങ്ങിനയാണങ്ങില്‍ തുടക്കം തൊട്ട്‌ മന്ത്രിസഭയെ പ്രതിസന്ധിയിലാക്കുന്ന പിസി ജോര്‍ജ്ജിനെയാണ്‌ ആദ്യം പുറത്താക്കണ്ടെതെന്നും അജയ്‌ പറഞ്ഞു.