ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യം;മംഗള്‍യാന്‍ കൗണ്ട് ഡൗണ്‍ തുടങ്ങി

mangalyanചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യം മംഗള്‍യാന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് മംഗള്‍യാന്റെ വിക്ഷേപണം. കൗണ്ട് ഡൗണ്‍ അമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നില്‍ക്കും. പിഎസ്എല്‍വി 25 റോക്കറ്റാണ് മംഗള്‍യാനെ വഹിച്ച് കൊണ്ട് യാത്രതിരിക്കുന്നത്.

ചൊവ്വയില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്തുകയാണ് മംഗള്‍യാന്റെ പ്രഥാന ലക്ഷ്യം. ഇതിനായി മീഥേന്റെ സാന്നിദ്ധ്യമുണ്ടോയെന്നാണ് അന്വേഷിക്കുക. മീഥേന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ മാത്രമെ ജീവന്‍ ഉണ്ടാകു. ഗ്രഹത്തിന്റെ കൂടുതല്‍ പഠനങ്ങളും ചിത്രങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുനാണ് ലക്ഷ്യമിടുന്നത്.

പിഎസ്എല്‍വി മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. ഇതെ തുടര്‍ന്ന് മംഗള്‍യാന്‍ 300 ദിവസത്തെ യാത്രയ്ക്ക് ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. ഈ ലക്ഷ്യം വിജയം കണ്ടാല്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും റഷ്യക്കും ശേഷം ചൊവ്വയിലേക്ക് പര്യവേഷണ വാഹനം അയക്കുന്ന രാജ്യമായിരിക്കും ഇന്ത്യ. മറ്റൊരു ഗ്രഹത്തെകുറിച്ച് പഠിക്കാനുള്ള രാജ്യത്തിന്റെ ആദ്യ ശ്രമമാണ് ചൊവ്വാ ദൗത്യം. 450 കോടി രൂപയാണ് പദ്ധതിയുടെ ചെവലവ്.