മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ടു ഇനി ചൊവ്വയിലേക്ക്

imagesബാഗ്ലൂര്‍: ഇന്ത്യുടെ ആദ്യ ചൊവ്വദൗത്യപേടകം അതിന്റെ ദൗത്യത്തിന്റെ നിര്‍ണായകഘട്ടം പിന്നിടുന്നു. മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ട് ചൊവ്വയിലേക്കുള്ള 750 മില്ല്യണ്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര തുടങ്ങി.

ഇന്ത്യന്‍ സമയം ഞായറാഴ്ച 00.49 AMന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കയതായി ഐഎസ്ആര്‍ഒ അറയിച്ചു. 23 മിനിറ്റ് കൊണ്ടാണ് പേടകം ചൊവ്വയിലേക്കുള്ള വഴിയില്‍ കയറിയത്. മുന്നൂറു ദിവസം കൊണ്ട് മംഗള്‍യാന്‍ യാത്ര പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

2014 സെപറ്റംബറോടെ ചുവന്നഗ്രഹത്തിലേക്കുള്ള ദൗത്യം പൂര്‍ത്തീകരിക്കാനാവുമെന്നാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.