അഞ്ചാം ശ്രമം വിജയത്തില്‍ ; മംഗള്‍യാന്‍ 1 ലക്ഷം കിലോമീറ്റര്‍ അകലെ

mangalyaanചെന്നൈ : ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനം മംഗള്‍യാന്‍ നാലാംഘട്ട ഭ്രമണപഥത്തിലെത്തി. മംഗള്‍യാന് ഭൂമിയില്‍ നിന്നും ഒരു ലക്ഷം കിലോമീറ്റര്‍ എത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമമാണ് ഇന്ന് പുലര്‍ച്ചെ വിജയം കണ്ടത്. 78276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ദ്ധിപ്പിച്ചത്. മംഗള്‍യാന്‍ പേടകത്തിന്റെ ഭ്രമണപഥത്തിലേക്ക് ഭൂമിയില്‍ നിന്നുള്ള കൂടിയ അകലം 118642 കിലോമീറ്ററാണ്.

ഭൂമിയില്‍ നിന്ന് 71623 കിലോമീറ്റര്‍ അകലെയായിരുന്ന പേടകത്തെ തിങ്കളാഴ്ച 1 ലക്ഷം കിലോമീറ്റര്‍ വരെ അകലത്തില്‍ എത്തിക്കാനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിരുന്നത്. എന്നാല്‍ 78276 കിലോമീറ്റര്‍ അകലെ എത്തിക്കാനേ സാധിച്ചൊള്ളൂ. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും ശ്രമിക്കുകയായിരുന്നു.

പേടകത്തിനൊപ്പമുള്ള ദ്രവ ഇന്ധന എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം പ്രവര്‍ത്തപ്പിക്കുന്നത്. ഭ്രമണപഥം വിട്ട് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള മംഗള്‍യാന്റെ യാത്ര ഡിസംബര്‍ ഒന്നിനാണ് തുടങ്ങുക. 300 ദിവസമെടുത്ത് ഇരൂനൂറ് ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് 2014 സെപ്റ്റംബര്‍ 24 നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.